---
title: "മാഹിയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണം ; എം എൽ എ അഡ്വ: ടി.അശോക് കുമാറുമായി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി"
english_title: "Muslim League Leaders Meet Mahe MLA T Ashok Kumar Demanding Solution to Teacher Shortage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382998/ mahe-teacher-shortage-muslim-league-mla-ashok-kumar-meeting"
published_at: "2026-09-16T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaac004a8fd9_mahe-teacher-shortage-muslim-league-mla-ashok.jpg"
keywords: []
---

# മാഹിയിലെ അദ്ധ്യാപക ക്ഷാമം പരിഹരിക്കണം ; എം എൽ എ അഡ്വ: ടി.അശോക് കുമാറുമായി മുസ്ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി

> **Lead Summary:** മാഹി: മാഹി ഗവൺമെന്റ് സ്കൂളുകളിൽ നിലനിൽക്കുന്ന അധ്യാപക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാഹി ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ എംഎൽഎ അഡ്വ. ടി. അശോക് കുമാറുമായി ചർച്ച നടത്തി നിവേദനം നൽകി.

## Article Content

മാഹി: മാഹി ഗവൺമെന്റ് സ്കൂളുകളിൽ നിലനിൽക്കുന്ന അധ്യാപക ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാഹി ജില്ലാ മുസ്ലിം ലീഗ് നേതാക്കൾ എംഎൽഎ അഡ്വ. ടി. അശോക് കുമാറുമായി ചർച്ച നടത്തി നിവേദനം നൽകി.

മാഹി ഗവൺമെന്റ് സ്കൂളുകളിൽ ഒഴിവ് വന്ന ഹിന്ദി, അറബി അധ്യാപക തസ്തികകൾ ഉൾപ്പെടെ മുഴുവൻ ഒഴിവുവന്ന അധ്യാപക തസ്തികകളിലും അടിയന്തരമായി അധ്യാപകരെ നിയമിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. അധ്യാപകരുടെ കുറവ് കാരണം കുട്ടികളുടെ പഠനം വളരെയധികം പ്രയാസകരമായ അവസ്ഥയിലാണുള്ളതെന്ന് നേതാക്കൾ എംഎൽഎയെ അറിയിച്ചു.

കൂടാതെ, സിബിഎസ്ഇയുടെ ത്രിഭാഷാ നയം നടപ്പിലാക്കരുതെന്നും ഇത് വിദ്യാർത്ഥികൾക്ക് ആശങ്കയും സമ്മർദവും ഉണ്ടാക്കുന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നിവേദക സംഘത്തിൽ മാഹി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എ.വി. സലാം, സെക്രട്ടറി പി.കെ. ബദറുദ്ദീൻ, ഇസ്മായിൽ ചങ്ങരോത്ത്, എ.വി. ഇസ്മായിൽ, പി.ടി.കെ. റഷീദ്, ദുബൈ മാഹി കെഎംസിസി ട്രഷറർ ഫസൽ മുഹമ്മദ് പന്തക്കൽ, ഉസ്മാൻ പള്ളൂർ, ഷമീൽ കാസിം, അൻസീർ പള്ളിയത്ത് എന്നിവർ ഉണ്ടായിരുന്നു.

എംഎൽഎയുമായി നടത്തിയ ചർച്ചയിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു. അധ്യാപക നിയമനം വേഗത്തിൽ നടത്തുന്നതിനാവശ്യമായ ഇടപെടൽ നടത്തണമെന്നാണ് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആവശ്യം.

English Summary: Muslim League leaders of Mahe district met MLA Adv. T. Ashok Kumar demanding immediate appointment of teachers to all vacant posts including Hindi and Arabic in Mahe Government schools. They said shortage is severely affecting students' studies. They also demanded not to implement CBSE's three-language policy as it causes anxiety among students. The delegation included President AV Salam, Secretary PK Badaruddin and other leaders.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382998/ mahe-teacher-shortage-muslim-league-mla-ashok-kumar-meeting)